ഗുരുവായൂർ : മദ്യലഹരിയിൽ കാറോടിച്ച ഗുരുവായൂർ ദേവസ്വം ഡ്രൈവർ പൊലീസ് പിടിയിലായി. ഡ്രൈവർ ചേലക്കര താണിപ്പാടത്ത് സുഭാഷിനെയാണ് (33) വാഹന പരിശോധനയ്ക്കിടെ ടെംപിൾ പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

പുന്നത്തൂർ ആനത്താവളത്തിൽ നിന്നും ദേവസ്വം ഓഫീസിലേയ്ക്ക് വരുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ വലയിലായത്. ആനത്താവളത്തിലെ മാനേജരും കാറിലുണ്ടായിരുന്നു. സുഭാഷിനെതിരെ കേസെടുത്ത പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.