മാള: കൊവിഡ് 19 വൈറസിന്റെ രൂപം വെട്ടുകല്ലിൽ കൊത്തിയെടുത്ത് ഓട്ടോ ഡ്രൈവർ അജയൻ. പൂപ്പത്തി സ്വദേശി പറകുളത്ത് അജയൻ ലോക്ക് ഡൗൺ സമയത്ത് വണ്ടി വീട്ടിൽ കയറ്റിയിട്ട നേരത്താണ് കൊറോണ വൈറസിനെ കല്ലിൽ രൂപപ്പെടുത്തിയത്. വീട്ടുപറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കല്ലെടുത്താണ് അതിൽ കൊത്തുപണി ചെയ്തത്. കൊത്തുപണികൾക്ക് ശേഷം കുറച്ച് നിറങ്ങളും നൽകിയപ്പോൾ അതിന് കൊവിഡ് വൈറസിന്റെ രൂപമായി. അജയൻ രണ്ട് ദിവസം കൊണ്ടാണ് ഇത്തരത്തിലൊരു രൂപം കൊത്തിയെടുത്തത്.