kormala
കോർമല എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സാമ്പത്തിക ധനസഹായം നൽകുന്നു

കോർമല: ലോക്ക് ഡൗൺ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കോർമല എസ്.എൻ.ഡി.പി ശാഖാ യോഗം. ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും ആയിരം രൂപ വീതം നൽകുന്ന സാമ്പത്തിക ധനസഹായ വിതരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് മനോജ് ചില്ലേലി നിർവഹിച്ചു. ശാഖാ സെക്രട്ടറി എ.എസ്. സിൽജൻ, വൈസ് പ്രസിഡന്റ് രജനി വേലായുധൻ, യൂണിയൻ കമ്മിറ്റിയംഗം രജിത അജയൻ എന്നിവർ നേതൃത്വം നൽകി.