krishi

തിരുവനന്തപരം: സി.പി.ഐ ജില്ലാ കൗൺസിൽ നടപ്പാക്കുന്ന ' അടുക്കളയ്‌ക്ക് ഒരുപിടി ചീര ' എന്ന കാമ്പെയിനിന്റെ ഭാഗമായി ജില്ലയിൽ പതിനായിരം കേന്ദ്രങ്ങളിൽ വിത്തുപാകി. പാപ്പനംകോട് ഏലായിൽ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്‌തു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കാലടി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി പ്രവർത്തകരുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും. മെയ് ആദ്യം വിളവെടുക്കുകയാണ് ലക്ഷ്യം. പാർട്ടി ബ്രാഞ്ച് - ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത കൃഷിയിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും വിളവെടുക്കുന്ന ചീര ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ പറഞ്ഞു.