rupees

ചിറയിൻകീഴ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കും ജീവനക്കാരും ഭരണസമിതിയും സ്വരൂപിച്ച 40,58,321രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന് ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ നൽകി.വൈസ് പ്രസിഡന്റ് അഡ്വ.യി.സലിംഷ,ട്രഷറർ പി.മുരളി,സെക്രട്ടറി എ.അനിൽകുമാർ,കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി വി.വിജയകുമാർ,യൂണിയൻ നേതാക്കളായ ആർ.രവീന്ദ്രൻനായർ,പി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.ബാങ്കിന്റെ വിഹിതം 10ലക്ഷം രൂപയും ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ 30,37,321രൂപയും പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ചേർത്ത് 21000രൂപയും ഉൾപ്പെടെ 40,58,321/-രൂപയാണ് നൽകിയത്.