ചിറയിൻകീഴ്: ലോക്ക് ഡൗണിൽ കുടുങ്ങി പട്ടിണിയിലായ 3 അന്യ സംസ്ഥാന കുടുംബങ്ങൾക്ക് ഡി.വൈ.എഫ്.ഐ ശാർക്കര മേഖല കമ്മിറ്റി ഒരു മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിച്ചു. ചിറയിൻകീഴിൽ വാടക വീടുകളിൽ താമസിച്ചു വഴിയോര കച്ചവടം നടത്തി ഉപജീവനം നയിച്ചിരുന്ന കർണാടക സ്വദേശികളായ 25 പേർ അടങ്ങുന്ന 3 കുടുംബങ്ങൾക്കാണ് ഡി.വൈ.എഫ്.ഐ താങ്ങായത്. നിത്യ ചിലവിന് കാശില്ലാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സമീപിക്കുകയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ ലോക്ക് ഡൗൺ കഴിയുന്നത് വരെ ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ ശാർക്കര മേഖലാ കമ്മിറ്റി അറിയിച്ചു. ഇവർക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സുഭാഷ് നിർവഹിച്ചു. മേഖല സെക്രട്ടറി സജിത്ത് ഉമ്മർ, പ്രസിഡന്റ്‌ ബൈജു, സി.പി.എം ഏരിയാ അംഗങ്ങളായ പി. മുരളി, പി. മണികണ്ഠൻ, ജി. വ്യാസൻ, കെ.വി. വിജയകുമാർ, സുജ, ബിനു, പഞ്ചായത്ത്‌ മെമ്പർ സജ്‌ന ദേവി, ബീജ സുരേഷ്, ജോഷി, ജാബിർ ജിത് അനന്ദൻ മിഥിൻ അനീഷ് അജേഷ് വികാസ് എന്നിവർ പങ്കെടുത്തു.