ചിറയിൻകീഴ്: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കണിയാപുരം പള്ളിനട റസിഡന്റ്‌സ് അസോസിയേഷന്റെ (കെ.പി.ആർ.എ) ആഭിമുഖ്യത്തിൽ നടന്ന 16 -ാം ഘട്ട ധന്യ കിറ്റ് വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി പെരുമാതുറയിൽ നിർവഹിച്ചു.16 ദിവസങ്ങളിലായി അസോസിയേഷന്റെ നേതൃത്വത്തിൽ 12904 കിലോ ധാന്യം 3072 കുടുംബങ്ങൾക്ക് നൽകി. കഠിനംകുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ചിറയിൻകീഴ് പഞ്ചായത്തിലും ധാന്യ കിറ്റ് നൽകാൻ സന്മനസ്സ് കാണിച്ച അസോസിയേഷന്റെ മുഖ്യരക്ഷാധികാരി എം.എ ലത്തീഫിനെയും മറ്റു ഭാരവാഹികളെയും അടൂർ പ്രകാശ് എം.പി അഭിനന്ദിച്ചു.