ചിറയിൻകീഴ് :അഴൂർ ചിറയിൻകീഴ് റസിഡന്റ്സ് അസോസിയേഷൻ (എ.സി.ആർ.എ)കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ എ.സി.ആർ.എയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുടുംബാംഗങ്ങൾക്കും പച്ചക്കറി കിറ്റും മാസ്കും വിതരണം ചെയ്തു. വിതരണോദ്ഘാടനം ചിറയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടർ സജീഷ്,ഐജാസ് ഗാർഡൻസിൽ അബ്ദുൽ വഹാബിന് പച്ചക്കറി കിറ്റും മാസ്കും നൽകി നിർവഹിച്ചു.എ.സി.ആർ.എ പ്രസിഡന്റ് അഴൂർ ബിജു,രക്ഷാധികാരി പി.മുരളി,സെക്രട്ടറി അഡ്വ.സമദ്, ട്രഷറർ ബിന്ദു വിനോദ്,ജയകുമാർ, സിദ്ധാർത്ഥൻ,ഷറഫുദ്ദിൻ,ഭുവനചന്ദ്രൻ നായർ,ദേവദാസൻ,ഗോപാല കൃഷ്‌ണൻ,ശിവ പ്രസാദ്,രാഗ വിനോദ് എന്നിവർ നേതൃത്വം നൽകി.