കഴക്കൂട്ടം: ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ 5 കോടി രൂപയടക്കം ഭവനനിർമ്മാണത്തിനും കുടിവെള്ളത്തിനും, വൈദ്യുതിക്കും, മത്സ്യമേഖലയും മുൻതൂക്കം നൽകികൊണ്ട് 61,10,17,399 കോടി രൂപ വരവും,​ 50,​77,​92,​195 രൂപ ചെലവും 10,32, 25, 204 കോടി രൂപ നീക്കിയിരുപ്പും വിഭാവനം ചെയ്യുന്ന കഠിനംകുളം ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ ബഡ്ജറ്റ് പ്രസിഡന്റ് പി. ഫെലിക്സിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് നസീമാകബീർ അവതരിപ്പിച്ചു. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടും സ്ഥലവുമില്ലാത്ത 630 പേർക്ക് ഭൂമി വാങ്ങുന്നതിന് 5 കോടി മാറ്റി വയ്ക്കും. പിന്നീട് അവിടെ ഫ്ലാറ്റ് നിർമ്മിച്ച് കൊടുക്കാനാണ് പദ്ധതി. ഭവന നിർമ്മാണത്തിന് 7,79,20,000 കോടി അനുവദിച്ചിട്ടുണ്ട്. റോഡ് നിർമ്മാണം 1 കോടി, മൃഗസംരക്ഷണം 56,70,000 ലക്ഷം, കൃഷി- 13,20,000, ഫിഷറീസ് - 47 ലക്ഷം ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സെക്രട്ടറി മിനി.ജെ,​ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഫേൽ ആൽഫി,​ വി. റൊളുദോൻ,​ രഞ്ജിനി അജി മറ്റു പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.