ani

ചിറയിൻകീഴ് :ചാരായം നിർമ്മിച്ച് വില്പന നടത്തുന്നയാൾ പൊലീസ് പിടിയിലായി.പെരുങ്ങുഴി കുഴിയം കോളനിയിൽ വയൽതിട്ട വീട്ടിൽ അനിയെയാണ് (46) അറസ്റ്റുചെയ്തത്.പെരുങ്ങുഴി കുഴിയം കമ്പിക്കകം ബാബുരാജിന്റെ പുരയിടത്തിലാണ് വ്യാജ ചാരായം നിർമ്മിച്ച് വില്പന നടത്തിയത്.ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അലുമിനിയം കലത്തിൽ 50 ലിറ്ററോളം കോടയും 4 ലിറ്റർ വാറ്റിയ ചാരായവും കണ്ടെത്തി.എസ്.ഐ ബാബു, പ്രൊബേഷൻ എസ്.ഐ അനുലാൽ, സി.പി.ഒ മാരായ ശരത്ത്, ഹരിത്ത് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.പൊലീസിനെക്കണ്ട് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട മറ്റൊരു പ്രതിയായ മഹേഷിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.