rajendran

വർക്കല: ലോക്ക് ഡൗണിനെ തുടർന്ന് ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളുടെ പട്ടിണി അകറ്റാൻ ചെമ്മരുതി ഗ്രാമപഞ്ചായത്ത് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി. അഡ്വ. വി. ജോയി എം.എൽ.എ ആദ്യ വിതരണം നിർവഹിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. നിരവധി യുവജന സംഘടനകൾ സഹായ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയസിംഹൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജനാർദ്ദനക്കുറുപ്പ്, കുട്ടപ്പൻതമ്പി, സെക്രട്ടറി സുപിൻ, അസി. സെക്രട്ടറി കിരൺചന്ദ്, ശ്രേയസ്ബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.