ചിറയിൻകീഴ്:പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെയും പത്ത് പഞ്ചായത്തുകളിലായി പതിനായിരം മാസ്കുകൾ വിതരണം ചെയ്തു.മാർക്കറ്റുകൾ,സർക്കാർ ഓഫീസുകൾ,മറ്റ് സ്ഥാപനങ്ങൾ,വീടുകൾ തുടങ്ങിയ സ്ഥലങ്ങൽ സന്ദർശിച്ച് വിതരണം ചെയ്യുകയായിരുന്നു. മാസ്ക് നിർബദ്ധമാക്കിയ ഇന്നലെ ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടുന്ന പരിധിയിൽ 2000 മാസ്കാണ് വിതരണം ചെയ്തത്.പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും, കോൺഗ്രസ് നേതാക്കളുമായ അഡ്വ.എം.മുനീർ,എൻ.വിശ്വനാഥൻ നായർ,എ.അൻസാർ,എസ്.വസന്തകുമാരി,അഡ്വ.എം.അൽത്താഫ്,ജലജകുമാരി, ഉഷാകുമാരി,ജോളിപത്രോസ്,കെ.ഓമന,മോനിശാർക്കര,ജി.സുരേന്ദ്രൻ,അഴൂർ വിജയൻ,എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ,മാടൻവിള നൗഷാദ്,യാസിർ യഹിയ,അനു വി.നാഥ് തുടങ്ങിയവർ പങ്കെടുത്തു.