photo

നെടുമങ്ങാട് :ലോക്ക് ഡൗൺ ദിനങ്ങളിൽ തെരുവിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും ഹോട്ടൽ ആൻഡ് റസ്റ്റോന്റ്സ് അസോസിയേഷൻ ഭക്ഷണം വിതരണം തുടങ്ങി.അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നെടുമങ്ങാട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ചേർന്നു ഭക്ഷണവും വെള്ളവും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് സ്റ്റാർ സന്തോഷിൽ നിന്നും ഏറ്റുവാങ്ങി.നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത,നഗരസഭ പ്രതിപക്ഷ നേതാവ് ടി.അർജ്ജുനൻ, കൗൺസിലമാരായ കെ.ജെ ബിനു,എൻ.ആർ.ബൈജു,നഗരസഭ സെക്രട്ടറി എസ്.നാരായണൻ,ഹെൽത്ത് ഇൻസ്പെക്ടർ കിരൺ തുടങ്ങിയവർ പങ്കെടുത്തു.