മുടപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ പാർപ്പിക്കുന്നതിന് മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടം എൽ.പി സ്‌കൂളിൽ ഷെൽട്ടർ ആരംഭിച്ചു. ഷെൽട്ടറിൽ പാർപ്പിച്ചവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ എം. ഷാനവാസ്, അമൃത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ആർ. വേണുനാഥ് തുടങ്ങിയവർ സന്ദർശിച്ചു. താമസക്കാർക്ക് മൂന്ന് നേരം ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.