pension

കാട്ടാക്കട: കൊറോണ ഭീതിയിലും സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവുമായി കളക്ഷൻ ഏജന്റുമാർ കാട്ടാക്കട കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരാണ് സർക്കാർ നിർദ്ദേശ പ്രകാരം ഗ്രാമം മുഴുവൻ കൊറോണ ഭീതിയിലായിട്ടും ജീവൻ പണയം വച്ചാണ് ഇവർ പെൻഷൻ വിതരണവുമായി മുന്നോട്ടു പോകുന്നത്.

ബാങ്കിൽ നിന്നും 750 പേർക്കാണ് പെൻഷൻ വിതരണം നടത്തേണ്ടത്. ഈ മാസം 31ന് മുൻപായി പെൻഷൻ വിതരണം തീർക്കണമെന്ന നിർദ്ദേശം പാലിക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്. കർശന നിയന്ത്രണ മുള്ളതിനാൽ എല്ലായിടത്തും എത്താൻ കഴിയാത്ത സാഹചര്യമായി. ഇതോടെ ഏഴ് കളക്ഷൻ ഏജന്റുമാർക്ക് ഇരുചക്ര വാഹനങ്ങളിൽ ബാങ്കിന്റെ ബോർഡിനൊപ്പം അവശ്യ സർവീസ് ബോർഡ് വയ്ക്കുകയും കയ്യുറകളും സാനിറ്റൈസറുകളും ലഭ്യമാക്കി സുരക്ഷയൊരുക്കിയാണ് പെൻഷൻ വിതരണം. 31ന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്. സുബ്രഹ്മണ്യപിള്ള അറിയിച്ചു.