kitchen-

ചിറയിൻകീഴ്:കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ആഹാരം പാകം ചെയ്ത് കഴിക്കാൻ കഴിയാത്തവർ,കിടപ്പുരോഗികൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ,അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ,ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു.ശാർക്കര ഗവൺമെന്റ് യു.പി.എസിൽ ആരംഭിച്ച അടുക്കള ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വാർഡുകളിലേയ്ക്കുള്ള ഭക്ഷണപ്പൊതികൾ പഞ്ചായത്ത് അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേന വീടുകളിൽ എത്തിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,വൈസ് പ്രസിഡന്റ് എം.വി കനകദാസ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,വികസനകാര്യ ചെയർപേഴ്സൺ ആർ.സരിത,ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ നസീഹ, പഞ്ചായത്ത് മെമ്പർമാരായ പഞ്ചമം സുരേഷ്, ജോഷി ഭായി,രാധാമണി,ബേബി, മോനി ശാർക്കര,പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ പി.മുരളി,വി.വിജയകുമാർ,സി.രവീന്ദ്രൻ,ജി.വ്യാസൻ,മെഡിക്കൽ ഓഫീസർ ദീപക്,ഹെൽത്ത് ഇൻസ്പെക്ടർ വസന്തൻ,പഞ്ചായത്ത് സെക്രട്ടറി അജിൽ,അസിസ്റ്റന്റ് സെക്രട്ടറി വിനോദ്,ദീപു എന്നിവർ പങ്കെടുത്തു.