നെടുമങ്ങാട് :കൊറോണ വ്യാപനം തടയാനായി പ്രവർത്തിക്കുന്ന ഉഴമലയ്‌ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ,ലോക് ഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വലിയമല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉഴമലയ്ക്കൽ പരുത്തിക്കുഴി കേരള ആർട്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാനിറ്റൈസർ,കയ്യുറകൾ,കുപ്പിവെള്ളം എന്നിവ വിതരണം ചെയ്തു.പരുത്തിക്കുഴി മുതൽ അയ്യപ്പൻകുഴി വരെയുള്ള മേഖലയിൽ പ്രവർത്തിക്കുന്ന അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലെ ജീവനക്കാർ ,ഉടമകൾ എന്നിവർക്ക് സാനിറ്റൈസറും നൽകി.ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് .സുനിൽകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് സുജിലാൽ.കെ.എസ്,സെക്രട്ടറി എൽ.സൈമൺ, വൈസ് പ്രസിഡന്റ് ടി.രതീഷ്, നിർവാഹക സമിതി അംഗങ്ങളായ ജി.ആർ. രതീഷ്, ജിഷ്‌ണു,അഭിരാം,രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.