മലയിൻകീഴ് :മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ കൊറോണ നിരീക്ഷണത്തിൽ കളിയുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.മലയിൻകീഴ് ഒരാൾക്ക് കൊറോണ സ്ഥിരികരിക്കുകയും 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മലയിൻകീഴ് വീടുകളിൽ നിരീക്ഷണത്തിലുള്ളത് 232 പേരാണ്. മാറനല്ലൂരിൽ 154,വിളപ്പിൽ 126,വിളവൂർക്കൽ 230.മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ആറാട്ട് മഹോൽസവം കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും പരിപാടികളും ഒഴിവാക്കിയിരുന്നെങ്കിലും ,കൊടിയേറ്റ് സമയത്തും ആറാട്ടിനും വിദേശത്തുനിന്ന് എത്തിയവരുൾപ്പെടെ പങ്കെടുത്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.തൃക്കൊടിയേറിയ മാർച്ച് 13ന് വിദേശത്ത് നിന്നെത്തിയ മൂങ്ങോട് സ്വദേശി പങ്കെടുത്തുവെന്നാണ് വിവരം.ഇദ്ദേഹമിപ്പോൾ ആശുപത്രിയിലാണ്.21ന് ദുബായിൽ നിന്നെത്തിയ മലയിൻകീഴ് കോട്ടമ്പൂര് സ്വദേശിയെ ഇക്കഴിഞ്ഞ 25ന് ആശുപത്രിയിലേക്ക് മാറ്റുകയും കൊറോണ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.ഈ കുടുംബത്തിലെ ഭാര്യയും മക്കളുമുൾപ്പെടെ 4 പേരെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി.വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ടയിലുള്ള തിരുമൽ കേന്ദ്രത്തിലുള്ളവരെ അവിടെ തന്നെ നീരീക്ഷണത്തിലാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ അറിയിച്ചു.17 വാർഡുകളിലായി 239 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.വിളപ്പിൽ പഞ്ചായത്തിൽ ബാംഗ്ലൂർ,വയനാട്,കാസർകോട് എന്നീ സ്ഥലങ്ങളിൽ നിന്നെത്തിയവരും വിദേശത്ത് നിന്നെത്തിയവരും വീടുകളിൽ നിരീക്ഷണത്തിലാണ്.രണ്ടുപേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്.75 ലേറേ പേർ വിദേശത്ത് നിന്നെത്തിയവരാണ്.