ചിറയിൻകീഴ്:ലോക്ക് ഡൗൺ മൂലം ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് കർഷകസംഘം ശാർക്കര മേഖലാ കമ്മിറ്റി ജൈവ പച്ചക്കറികൾ നൽകി.പടവലം,മുരിങ്ങയ്ക്ക,ചീര,മാങ്ങ,വെള്ളരിക്ക,വഴുതന, തേങ്ങ തുടങ്ങിയ പച്ചക്കറികളാണ് നൽകിയത്.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്‌ പച്ചക്കറികൾ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്‌.ഡീനയ്ക്ക് കൈമാറി.കർഷകസംഘം ഏരിയാ പ്രസിഡന്റ് പി.മുരളി, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ,പി.മണികണ്ഠൻ, കർഷകസംഘം മേഖലാ ഭാരവാഹികളായ സുധീന്ദ്രൻ,സുധീഷ് ,ശാർക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വ്യാസൻ,കർഷകൻ ടൈറ്റസ് എന്നിവർ പങ്കെടുത്തു. വാർഡുകളിലേക്ക് പഞ്ചായത്തംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേനയാണ് വീടുകളിൽ ഭക്ഷണമെത്തിക്കുന്നത്.