ponmudi

നെടുമങ്ങാട്: ലോക്ക് ഡൗണിൽ വലഞ്ഞിരിക്കുകയാണ് പൊൻമുടി നിവാസികൾ. സാധാരണക്കാരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരുമുള്ള ഇവിടെ വാഹനത്തിരക്ക് കുറവാണ്. ലോക്ക് ഡൗൺ കാലമായതിനാൽ വാഹന സൗകര്യം തീരെ ഇല്ല. മെർച്ചിസ്റ്റൻ, പൊൻമുടി എന്നിങ്ങനെ രണ്ട് എസ്റ്റേറ്റുകൾ ഇവിടെയുണ്ട്. പൊൻമുടി പ്രദേശത്തെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് മുപ്പത്തഞ്ച് കിലോമിറ്റർ ദൂരമുള്ള വിതുര വരെ സഞ്ചരിക്കണം. അവശ്യ സാധനങ്ങൾക്ക് നന്നേ ബുദ്ധിമൂട്ടുകയാണ് ഇവിടത്തുകാർ. അൻപത് കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. മെർച്ചിസ്റ്റൻ എസ്റ്റേറ്റിലും 300 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്കും വാഹനസൗകര്യത്തിന്റെ ബുദ്ധിമ‌ൂട്ട് നേരിടുന്നുണ്ട്. ചെക്ക് പോസ്റ്റിലും മറ്റും സ്വകാര്യ വാഹനങ്ങൾ പൊലീസ് തടയുന്നതു കാരണവും പലരും വിളിച്ചാൽ വാഹനങ്ങളുമായി വരാറില്ല. നടന്നു പോകാൻ ദൂരമേറയുണ്ട്. കൂടാതെ കാട്ടാന ശല്യവും രൂക്ഷമാണ്.

ആവശ്യങ്ങൾ

പഞ്ചായത്ത് ഇടപെട്ട് വാഹന സൗകര്യം ഒരുക്കണം

ലോക്ക് ഡൗൺ കാലം തീരുന്നതുവരെ ആവശ്യ സാധങ്ങൾ ലഭ്യമാക്കാനുള്ള നടപടി ഒരുക്കണം

 ഇക്കോ ടൂറിസം മേഖലയിൽ ദിവസ വേദനത്തിന് ജോലിചെയ്യുന്നവർക്കിപ്പോൾ വരാൻ പറ്റുന്നില്ല