12

വർക്കല: വർക്കല എക്സൈസ് റേഞ്ച് പരിധിയിൽ വ്യാജവാറ്റ് പരിശോധന ഊർജ്ജിതമാക്കി. ബിവറേജസും ബാർ ഹോട്ടലുകളും പൂട്ടിയ സാഹചര്യത്തിൽ വ്യാജ മദ്യത്തിന്റെ ഒഴുക്ക് ശക്തിപ്പെടുമെന്ന നിഗമനത്തിലാണിത്. പഴയ വാറ്റ് കേന്ദ്രങ്ങളായ ഹരിഹരപുരം, തോണിപ്പാറ, ചാരുംകുഴി എന്നിവിടങ്ങളിലും കോളനികൾ, തീരമേഖല, കായൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. ലഹരി വസ്തുക്കളുടെ ഉത്പാദനം, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകാം. ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോൺ: വർക്കല എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് 9400069424.