നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ പൊലീസുകാർക്കും വഴിയോരങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകൾക്കും കുടിവെള്ളവും മാസ്‌കും നൽകി. കാട്ടാക്കട, പാറശാല, കാരക്കോണം പൊലീസ് സഹായകേന്ദ്രങ്ങളിലും പരിസരത്തുമായിരുന്നു വിതരണം. ഇഞ്ചിവിള, കളിയിക്കാവിള ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും ബോധവത്കരണം, മാസ്‌ക് ഉപയോഗിക്കുന്ന രീതി, തെർമൽ ഡിജിറ്റൽ സ്‌കാനർ ഉപയോഗിച്ച് പനി പരിശോധന തുടങ്ങിയവയെക്കുറിച്ച് പരിശീലനം നൽകി.