കാട്ടാക്കട:കാട്ടാക്കടയിൽ വഴിയാത്രക്കാരായ വൃദ്ധർക്ക് മാസ്‌ക്കും പ്രതിരോധ മാർഗ നിർദേശങ്ങളും നൽകി പൊലീസ്.കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊലീസിന്റെ സുരക്ഷയ്ക്കായി സന്നദ്ധ സംഘടനകൾ ഉൾപ്പടെ നൽകിയ മാസ്കാണ് നൽകിയത്.കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഇസ്‌പെക്ടർമാർ,സിവിൽ പൊലീസ് ഓഫീസർമാർ,പൊലീസ് ട്രെയിനികൾ ഉൾപ്പടെ സേവന പ്രവർത്തനത്തിൽ പങ്കാളികളായി.