കിളിമാനൂർ: ലോക്ക് ഡൗണിൽ മത്സ്യ-മാംസ ങ്ങൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ പഴകിയ മത്സ്യം വില്പന ക്കെത്തിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതരെത്തി മത്സ്യം നശിപ്പിച്ചു. പുതിയകാവ് ചന്തയിലാണ് കഴിഞ്ഞ ദിവസം രാവിലെ പഴകിയ മത്സ്യവുമായി അഞ്ചുതെങ്ങ് സ്വദേശിനി വില്പനക്കെത്തിയത്. മുറിച്ചുവച്ച ചൂരയിൽ നിന്നു രൂക്ഷമായ ദുർഗന്ധം വന്നതോടെ പൊലീസിൽ വിവരമറിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ പ്രൈജുവും സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചു.
ചിത്രവിവരണം: കിളിമാനൂർ പുതിയകാവ് മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടിയപ്പോൾ