വർക്കല : വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. വികസന ഫണ്ട് ഇനത്തിൽ ലഭ്യമാകുന്ന 5,68,27000 രൂപയും മെയിന്റനൻസ് ഫണ്ട് ഇനത്തിൽ ലഭ്യമാകുന്ന 52,14000 രൂപയും ഉൾപ്പെടെ 6,20,41000 രൂപയുടെ 60 പ്രോജക്ടുകൾക്കാണ് അംഗീകാരം. ലൈഫ്, ഹരിത കേരളം, ആർദ്രം പദ്ധതികൾക്കും സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾക്ക് മുൻഗണന നൽകുന്നതാണ് വാർഷിക പദ്ധതി. ഇലകമൺ പഞ്ചായത്ത് കേന്ദ്രമാക്കി പൊതു ശ്മശാനത്തിനും ഒറ്റൂരിൽ നെൽ സംഭരിച്ച് അരി ഉല്പാദിപ്പിക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള പ്രോജക്ടുകൾക്കും അംഗീകാരമായി. അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിർമ്മിച്ച് നൽകുന്നതിനുള്ള പ്രോജക്ടുകളും അംഗീകരിക്കപ്പെട്ടു.