cm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ റേഷൻ കാർഡുടമകൾക്കും റേഷൻ കാർഡില്ലാത്തവർക്കും സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 350 കോടി രൂപ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് അനുവദിച്ചു. ഇതിന് പുറമേ ആവശ്യമായി വരുന്ന ബാക്കി തുക ബഡ്ജറ്റ് വിഹിതമായി കണ്ടെത്താനുള്ള നടപടികളെടുക്കണമെന്ന് റവന്യു- ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി.

റേഷൻകാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാനുള്ള നടപടികളും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്വീകരിക്കണം.