vat
മീതിമലയിലെ വാറ്റ് കേന്ദ്രത്തിൽ വെള്ളറ പൊലീസ് നടത്തിയ റെയ്ഡ്

പാറശാല: വെള്ളറട മീതി മലയിലെ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് . മീതി മലയിൽ ചാരായം വാറ്റുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വാറ്റ് ഉപകരണങ്ങളും 20 ലിറ്റർ വാഷും വാറ്റിവച്ചിരുന്ന ഒരു ലിറ്റർ ചാരായവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മീതി മേലെ നിരപ്പിൽ പുത്തൻവീട്ടിൽ ഉണ്ണിയെ (72) തെരഞ്ഞുവരുന്നതായി പൊലീസ് അറിയിച്ചു.