corona

ബ്രിട്ടൻ: ഏത് പ്രായത്തിലുള്ളവരെയും കൊറോണ ബാധിക്കാമെന്നതിന്റെ തെളിവായി ലണ്ടനിൽ പതിമൂന്ന്കാരന്റെ മരണം. ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയിലാണ് ഈ മരണം സ്ഥിരീകരിച്ചത്. പത്ത് വയസിന് താഴയും 60 വയസിന് മുകളിലുള്ളവരെയും മാത്രമേ കൊറോണ ബാധിക്കൂ എന്ന വിലയിരുത്തലിനെ തെറ്റിക്കുന്നതാണ് ഈ മരണം. ഏറ്റവും പ്രായം കുറഞ്ഞ മരണം ഇതിന് മുമ്പ് നടന്നത് ബെൽജിയമിലായിരുന്നു. 12 വയസുകാരിയാണ് അവിടെ കൊറോണ ബാധിച്ച് മരിച്ചത്.

ലണ്ടനിൽ മരിച്ച കുട്ടിക്ക് കൊറോണ വൈറസ് ബാധയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിക്ക് കടുത്ത ശ്വാസ തടസമുണ്ടായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും കോമയിലായിരുന്നു. പതിമൂന്നുകാരന്റെ മരണം ഏറെ ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ദ്ധർ കാണുന്നത്.ബ്രിട്ടണിൽ ഇതുവരെ 381 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്.