തിരുവനന്തപുരം: കര്‍ണാടകം അതിര്‍ത്തി തുറക്കാത്തതില്‍ രാഷ്ട്രീയമെന്ന് കാസര്‍കോട് എം.പി രാജ്‍മോഹന്‍ ഉണ്ണിത്താന്‍.കര്‍ണാടകത്തിലെ ബി.ജെ.പി നേതാക്കളുടെ സങ്കുചിത രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നായിരുന്നു എം.പിയുടെ വിമര്‍ശനം. മംഗലാപുരത്തേക്കുള്ള ആംബുലന്‍സുകള്‍ തടയുന്നത് മനുഷ്യാവകാശ ലംഘനമെന്നും എം.പി കുറ്റപ്പെടുത്തി.മഞ്ചേശ്വത്തെ താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‍സുമാരും ഇല്ലെന്നും എം.പി പറഞ്ഞു. വെന്‍റിലേറ്റര്‍ വാങ്ങാനും മറ്റ് ഉപകരണങ്ങള്‍ വാങ്ങാനും ഒരുകോടി അഞ്ചുലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അടിയന്തരമായി മഞ്ചേശ്വരത്തെ ആശുപത്രിയില്‍ ഡയാലിസസ് യൂണിറ്റും ക്യാന്‍സര്‍ സെന്‍ററും തുടങ്ങണമെന്നും ഉണ്ണിത്താന്‍ കൂട്ടിചേർത്തു.