മുംബയ്: ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 490 പോയന്റ് നഷ്ടത്തിൽ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, ഐ.ടി സൂചികകൾ രണ്ടു ശതമാനം താഴ്ന്നു. വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയിൽ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലാണ്.
ഇന്റസിൻഡ് ബാങ്ക്, ബ്രിട്ടാനിയ, സീ എന്റർടെയ്ൻമെന്റ്, സിപ്ല, ഗെയിൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്സ്, എസ്.ബി.ഐ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, റിലയൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്