കായംകുളം: കായംകുളം മാളിയേക്കലിൽ വൻ വ്യാജ മദ്യവേട്ട. 500 ലിറ്റർ വ്യാജ മദ്യവും വ്യാജ ലേബലുകളും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് മുൻ ഉദ്യോഗസ്ഥനായ ഹാരിസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു വ്യാജ മദ്യ നിർമാണം. ഒരു കുപ്പിക്ക് 1500 രൂപ ഈടാക്കിയായിരുന്നു വില്പന. ഹാരിസ് ജോൺ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.