so

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി അടുത്ത് ഇടപഴകിയ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 രോഗികൾക്കായി തയ്യാറാക്കിയ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസിഡന്റ് സന്ദർശനം നടത്തിയിരുന്നു. പുടിന് കാര്യങ്ങൾ വിശദീകരിച്ചു നൽകിയ ഒപ്പമുണ്ടായിരുന്ന ഡോക്ടർക്കാണ് രോഗം കണ്ടെത്തിയത്.

മാസ്‌കോ കൈയ്യുറയോ ഇല്ലാതെയാണ് ഡോക്ടർക്കൊപ്പം പുടിൻ മണിക്കൂറുകൾ ചെലവിട്ടത്. ഹസ്തദാനം നൽകിയാണ് പുടിൻ മടങ്ങിയത്. പ്രസിഡന്റിന് എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 500 കടന്നു. 17 പേർ മരിച്ചു. 121 പേർക്ക് രോഗം ഭേദമായി.