an

ലണ്ടൻ: കൊവിഡ് 19 വൈറസ് ബാധിച്ച് ബ്രിട്ടീഷ് താരം ആൻഡ്ര്യൂ ജാക്ക് (76) മരിച്ചു. രണ്ട് ദിവസം മുമ്പാണ് താരത്തിന് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരുന്നു. സ്റ്റാർ വാർസിലും ലോർഡ് ഓഫ് ദി റിംഗ്സിലും ശ്രദ്ധേയമായ വേഷങ്ങളാണ് ആൻഡ്ര്യു ജാക്ക് ചെയ്തത്.

ഭാര്യ ഗബ്രിയേൽ റോജേഴ്സൺ ഓസ്‌ട്രേലിയയിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അവരാണ് സോഷ്യൽ മീഡിയയിലൂടെ മരണ വിവരം പുറംലോകത്തെ അറിയിച്ചത്.