ന്യൂഡൽഹി: രാജ്യത്തെ കൊറോണ ബാധയിൽ ഏറ്റവും കുറവ് രോഗികൾ ഹിമാചൽപ്രദേശിൽ. ഇതുവരെ 222 പേരെ പരിശോധിച്ചതിൽ കൊറോണ ബാധിതരായവർ 3 പേർ മാത്രമാണെന്ന് ആരോഗ്യവകുപ്പറിയിച്ചു. രോഗം ബാധിച്ചവരെല്ലാം രാജ്യത്തിന് പുറത്ത് യാത്രചെയ്ത് എത്തിയവരായിരുന്നു.
ഹിമാചൽ പ്രദേശിൽ മഞ്ഞുകാലം കഴിയുന്നതോടെയാണ് നിരവധി ആഘോഷങ്ങളും മറ്റും നടക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിതോടെ അത്തരം പരിപാടികൾ മാറ്റിവച്ചതായി സംസ്ഥാന ഭരണകൂടം അറിയിച്ചു. വീടുകളിൽ സാധനങ്ങൾ എത്തിക്കുന്ന തരത്തിലാണ് ജില്ലാ ഭരണകൂടങ്ങൾ അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് കൊറോണ ബാധിതർ 1397 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 124 പേർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ ബാധിതച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.