പോത്തൻകോട്: കൊറോണ ബാധിച്ച് പോത്തൻകോട് മഞ്ഞമല സ്വദേശി അബ്ദുൾ അസീസ് മരിച്ചതിനെ തുടർന്ന് പോത്തൻകോട്ട് ശുചീകരണവും അണുവിമുക്തമാക്കലും തുടരുന്നു. പഞ്ചായത്തിൻ്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ .രാവിലെ ഏഴു മണി മുതൽ ഒൻപതു മണി വരെയാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്.

സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാൻ ഇട റോഡുകളിൽ പോലും പൊലീസ് സാന്നിദ്ധ്യമുണ്ട്. വാഹന പരിശോധനയും ശക്തമാണ്.

സമീപ പഞ്ചായത്തുകളായ മാണിക്കൽ,മംഗലപുരം, വെമ്പായം എന്നിവിടങ്ങളിലും ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാണ്.വാഹന പരിശോധനയും തുടരുകയാണ്.

ഇന്നലെയാണ് അബ്ദുൾ അസീസ് മരിച്ചത്. ഇയാൾക്ക് എങ്ങനെ രോഗബാധ ഉണ്ടായെന്ന് വ്യക്തമല്ല ഇയാളുടെ വ്യക്തമായറൂട്ട് മാപ്പ് തയ്യാറാക്കാനും കഴിഞ്ഞിട്ടില്ല.മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടെങ്കിലും അപൂർണമാണ്.