തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർച്ച് മാസത്തിലെ ശമ്പളവും പെൻഷനും മുടങ്ങില്ല. ശമ്പളം വിതരണം ചെയ്യാൻ സർക്കാർ 70 കോടി രൂപ അനുവദിച്ചു. പെൻഷൻ വിതരണത്തിനായി 65,22,22,090 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
അതേസമയം കൊറോണയുടെ പശ്ചാതലത്തിൽ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. 0, 1 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാര്‍ഡ് ഉടമകൾക്കാണ് ആദ്യ ദിവസം റേഷൻ വിതരണം ചെയ്യുന്നത്. ബി.പി.എൽ, അന്ത്യോദയ എന്നീ മുൻഗണന വിഭാഗങ്ങൾക്ക് രാവിലെ റേഷൻ വിതരണം നടത്തി. അല്ലാത്തവർക്ക് ഉച്ചയ്ക്ക് ശേഷമാണ് വിതരണം.