dead

ലണ്ടൻ: ബ്രിട്ടണിൽ കൊറോണ ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു.ദക്ഷിണ ലണ്ടനിലെ ബ്രിക്സ്ടൺ സ്വദേശി ഇസ്മയിൽ മുഹമ്മദ് അബ്ദുൾ വഹാബ് എന്ന കുട്ടിയാണ് കിംഗ്സ് ആശുപത്രിയിൽ മരിച്ചത്.ബ്രിട്ടനിൽ കൊറോണ മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുട്ടി. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ രോഗം സ്ഥിരീകരിച്ചു.

അതേ സമയം ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണവും വൈറസ് ബാധിച്ചുള്ള മരണസംഖ്യയും ഉയരുകയാണ്. ഇതു വരെ ഇരുപത്തയ്യായിരം പേർക്ക് രോഗബാധ സ്ഥീരീകരിക്കുകയും 1789 പേർ മരിക്കുകയും ചെയ്തു.