chennithala-

തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ജീവനക്കാരുടെ സംഘടനകളുമായി ആലോചിച്ച് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം.സാലറി ചലഞ്ചിന് വേണ്ടി പ്രത്യേക അക്കൗണ്ട് സര്ക്കാർ തുടങ്ങണമെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ മാത്രമെ പ്രളയസമയത്തെ തട്ടിപ്പ് ആവർത്തിക്കാതിരിക്കൂവെന്നും കൂട്ടിചേർത്തു. സംസ്ഥാനം കൊറോണയെ തുടർന്ന് സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ ഹെലികോപ്ടർ വാങ്ങാനുള്ള നടപടിയിൽ നിന്ന് മുഖ്യമന്ത്രി പിൻവാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.