chd

കുവൈറ്റ്: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഫിലിപ്പൈൻ യുവതി അമ്മയായി. കൊറോണ പോസിറ്റിവ് ആയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഫിലിപ്പൈൻ യുവതിയിൽ നിന്ന് ഏഴാം മാസത്തിൽ സിസേറിയനിലൂടെയാണ് കുഞ്ഞിന് പുറത്തെടുത്തത്.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പരിഗണിച്ചു സിസേറിയന് വിധേയമാക്കുകയായിരുന്നു.പൂർണ വളർച്ചയെത്താത്തതിനാൽ കുഞ്ഞിനെ ഇൻക്യൂബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.