നെടുമങ്ങാട് : നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) നെടുമങ്ങാട്,പഴകുറ്റി,പൂവത്തൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാർഷികോല്പന്നങ്ങൾ സമാഹരിച്ചു നൽകി.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ് ബിജുവിൽ നിന്ന് ഏറ്റുവാങ്ങി.കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് ബി.സതീശൻ,സെക്രട്ടറി മൂഴി രാജേഷ്,കൗൺസിലർ പി.ജി പ്രേമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.