കുവൈറ്റ്:കുവൈറ്റിലെ തടവുകാർ ഹാപ്പിയാവുകയാണ്. വർഷങ്ങളായി തടവറയിൽ കഴിഞ്ഞുവന്ന 300 പേരെ വിട്ടയയ്ക്കാൻ കുവൈറ്റ് അപ്പീൽ കോടതി ഉത്തരവായി. കൊറോണയുടെ പശ്ചാത്തലത്തിലാണിത്.
പ്രവാസികളും സ്വദേശികളുമായ തടവുകാരിൽ മലയാളികളുമുണ്ടെന്നാണ് വിവരം.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് തീരുമാനം. പലരാജ്യങ്ങളും തടവുകാരെ വിട്ടയയ്ക്കുകയോ ജാമ്യത്തിൽ വിടുകയാേ ചെയ്യുന്നുണ്ട്. അതിൻെറ കൂടി പശ്ചാത്തലത്തിലാണ് തടവുകാരെ വിട്ടയയ്ക്കുന്നത്.