pre

കൊവിഡ് കാലം താരങ്ങൾ പലരീതിയിലാണ് ആസ്വദിക്കുന്നത്. ചിലർ പാട്ട് പാടുന്നു, ചിലർ ഡാൻസ് ചെയ്യുന്നു, മറ്റ് ചിലർ വായനയിൽ മുഴുകുന്നു, എന്നാൽ താരവനിതകളിൽ കൂടുതൽ പേരും നേരെ അടുക്കളയിലേക്കാണ്. പാചക പരീക്ഷണങ്ങളിലാണവർ. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ പാചകം എന്തെന്ന് പാേലുമറിയാത്തവർ ഇപ്പോൾ വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ ത്രില്ലിലാണ്.

ബോളിവുഡ് താരം പ്രീതി സിന്റ പാചക പരീക്ഷണത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മസാല ദോശയായിരുന്നു താരത്തിന്റെ പരീക്ഷണ വിഭവം. ഈ ക്വാറന്റൈൻ സമയം തനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി പഠിക്കാൻ അവസരം തന്നുവെന്ന് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താനുണ്ടാക്കിയ മസാല ദോശയുടെ ചിത്രവും പങ്കുവച്ചു.

ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ.

''ഒടുവിൽ മസാല ദോശ ഉണ്ടാക്കാൻ പഠിച്ചു. പുറത്തു പോകാതെ ആരെയും കാണാതെ വീട്ടിൽ തന്നെ ഇരിക്കുന്നു എന്നത് വിശ്വസിക്കാനാവാത്ത സത്യമാണെന്നും ആലോചിക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും വീട്ടിലിരിക്കുന്നത് തന്നെയാണ് ഉത്തമമെന്നും പ്രീതി കുറിക്കുന്നു. എനിക്കിഷ്ടമുള്ള ചില ഭക്ഷണങ്ങളുടെ പാചകവിധികൾ പഠിക്കാനും അമ്മയുടെ കൂടെ സമയം ചെലവഴിക്കാനും പറ്റുന്നത് എത്ര നല്ലതാണ്. വീട്ടിലിരിക്കുന്ന സമയം പ്രതീക്ഷയോടെയും ഫലപ്രദമായും ഉപയോഗിക്കാൻ ശ്രമിക്കാം.''