ലക്നൗ: മുംബയിൽ നിന്നെെത്തിയ കൊറോണ രോഗി ഉത്തർ പ്രദേശിൽ മരിച്ചു.മുംബയിൽ നിന്നെത്തിയ ഇയാൾ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. മുംബയിൽ നിന്നെത്തിയപ്പോൾ ഇയാൾക്ക് കൊറോണ ഇല്ലായിരുന്നെെന്നും ഉത്തർപ്രദേശിലെ ചികിത്സയ്ക്കിടെയാണ് രോഗം ബാധിച്ചതെന്നും രോഗവിവരം മറച്ചു വച്ചെന്നും റിപ്പോർട്ടുണ്ട്.മൃ തദേഹം മറവു ചെയ്തത് ആവശ്യയമായ മുൻകരുതൽ സ്വീകരിക്കാതെയാണെന്നും ആരോപണമുണ്ട്. ഉത്തർപ്രദേശിൽ ഇതുവരെ 101 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.