
മൈസൂർ: കൊറോണ തടയാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും കർണാടകത്തിൽ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് നാലു പേർക്കാണ് രോഗം സ്ഥിരീകരിത്. ഇതോടെ രോഗബാധിതരുടെ എണ്ണം 105 ആയി. രോഗം സ്ഥിരീകരിച്ചവർ ആശുപത്രികളിൽ ചികിത്സയിലാണ്.ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി. അതേ സമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1800 ആയി.