കടയ്ക്കാവൂർ: അഞ്ചുതെങ്ങ് , കടയ്ക്കാവൂർ പഞ്ചായത്തുപ്രദേശങ്ങളിൽ പഴകിയ മത്സ്യവിൽപ്പന തടയാൻ പൊലീസ് നടപടികൾ ആരംഭിച്ചു.പഞ്ചായത്തുകളിലെ പൊതു ചന്തകൾ അടച്ചതോടെ പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ പലസ്ഥലത്തും ഇരുചക്രവാഹനങ്ങളിലും ആട്ടോകളിലും പഴകിയ മത്സ്യങ്ങൾ എത്തിച്ചാണ് കച്ചവടം നടത്തുന്നത്. പലപ്പോഴും കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പൊലീസ് ഇത്തരക്കാരെ കണ്ടെത്തി താക്കീത് നൽകുകയും പഴകിയ മത്സ്യങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു .ഫലമില്ലന്ന് കണ്ടതോടെയാണ് പൊലീസ് കർശനമായ നടപടികൾ ആരംഭിച്ചത്.