koda

വിതുര: എക്സൈസ്,വനം വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ മലയോരത്തെ വനമേഖലയിൽ നിന്ന് പ്ലാസ്റ്റിക് കുടങ്ങളിൽ നിറച്ച കോട പിടികൂടി. വിതുര പേപ്പാറ റോഡരികിലെ മാങ്കാല,ഒറ്റമുറി,പട്ടൻകുളിച്ചപാറ എന്നിവിടങ്ങളിൽ തിങ്കളാഴ്ചയാണ് പരിശോധന നടന്നത്. പട്ടൻകുളിച്ച പാറയിൽ നിന്ന് 60- ലിറ്ററോളം കോടയും പാത്രങ്ങളുമാണ് പിടിച്ചെടുത്തത്. നെടുമങ്ങാട് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സജിത്ത്, വനംവകുപ്പ് വിതുര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.