വിതുര:ചായം സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് 19 ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി. വിതുര പൊലീസ് സ്റ്റേഷനിൽ നൂറു വീതം മാസ്‌കും ഗ്ലൗസും സാനിറ്റെെസറുകളും നൽകി.വിതുര സി.ഐ എസ്.ശ്രീജിത്ത്, എസ്.ഐ. സുധീഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ് ഖാൻ, വൈസ് പ്രസിഡന്റ് പി.തങ്കപ്പൻപിള്ള, സെക്രട്ടറി വസന്തകുമാരി, ചായം സുധാകരൻ, എന്നിവർ പങ്കെടുത്തു.