വക്കം: വക്കം മാർക്കറ്റ് ജംഗ്ഷനിലെ പൊതുമാർക്കറ്റ് ഫയർഫോഴ്സ് അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അടഞ്ഞുകിടന്ന മാർക്കറ്റ് ആറ്റിങ്ങൽ നിന്ന് ഫയർഫോഴ്സുസുകാരെത്തി കഴുകി വൃത്തിയാക്കിയ ശേഷമാണ് അണുവിമുക്തമാക്കിയത്. മാർക്കറ്റിന് സമീപത്തെ പരിസരവും ഇടറോഡുകളും ഇതോടൊപ്പം അണുവിമുക്തമാക്കി. കോവിഡ് 19 ഭീഷണിയെ തുടർന്ന് ഏതാനും ദിവസമായി മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിക്കുന്നു.