വർക്കല:താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് 16 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.ഒറ്റൂർ, മണമ്പൂർ, ആലംകോട്, വർക്കല എന്നിവിടങ്ങളിലെ 16 കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും കുപ്പിവെളളത്തിന് അമിതവില ഈടാക്കുകയും ചെയ്ത ജെ.എം.എസ് ഡെയിലി മാർക്കറ്റ്, റവാബി ബേക്കേഴ്സ്,സവാളയ്ക്ക് വില ഈടാക്കിയ ജി.എ.റസാക്ക് സൂപ്പർമാർക്കറ്റ്,വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത ഐഷ ഫ്രൂട്ട്സ്,മുഖാവരണത്തിന് അമിതവില ഈടാക്കിയ ജി.എ.റസാക്ക് മെഡിക്കൽസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു.