aiyfpalode

പെരിങ്ങമ്മല: ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് എ.ഐ.വൈ.എഫ് പെരിങ്ങമ്മല മേഖലാ കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്‌തുക്കൾ മണ്ഡലം കമ്മിറ്റി സെക്രട്ടറി മനോജ് പഞ്ചായത്ത് അക്കൗണ്ടന്റ രൂപേഷിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ കുഞ്ഞുമോൻ,എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി അസ്ലം,പ്രസിഡന്റ് ജോസ് സ്റ്റീഫൻ,മേഖലാ കമ്മിറ്റിയംഗങ്ങളായ സച്ചിൻ,മഹേഷ്,സാദിക്ക്,രാജീവ്,ലാലു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുൺകുമാർ,മയിലകുന്ന് രവി എന്നിവർ പങ്കെടുത്തു.